തമിഴ്നാട് മുൻ കോൺഗ്രസ് അധ്യക്ഷനും ഈറോഡ് എം.എൽ.എയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

ചെന്നൈ: തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും മുൻ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ഈറോഡ് ഈസ്റ്റിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ശ്വാസകോസ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നവംബർ 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

മകൻ തിരുമകൻ എവേരയുടെ മരണത്തെ തുടർന്ന് 2023 ൽ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് 66,575 വോട്ടുകളുടെ ഭൂരിക്ഷത്തിൽ വിജയിച്ചിരുന്നു.

ഡി.എം.കെയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ.വി.കെ സമ്പത്തിന്റെ മകനാണ് ഇളങ്കോവൻ. 1984-ൽ സത്യമംഗലം അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 20 വർഷങ്ങൾക്ക് ശേഷം ഗോബിചെട്ടിപാളയം ലോക്സഭാ സീറ്റിൽ നിന്ന് വിജയിച്ച ഇളങ്കോവൻ മൻമോഹൻസിങ് സർക്കാറിൽ പെട്രോളിയം സഹമന്ത്രിയായിരുന്നു.

Tags:    
News Summary - EVKS Elangovan, ex-TN Congress chief, dies at 75, was hospitalised due to lung-related issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.