ന്യൂഡൽഹി: സമ്മതിദായകന് വോട്ടു ചെയ്തതിെൻറ രസീത് നൽകുന്ന വിവിപാറ്റ് ഘടിപ്പിച്ച വോട്ടു യന്ത്രങ്ങൾ ഭാവിയിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷൻ. വോട്ടു യന്ത്രത്തിൽ തിരിമറി നടക്കുന്നുവെന്ന സംശയം ബലപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മുഖ്യതെരഞ്ഞെടുപ്പു കമീഷണർ നസീം സെയ്ദിയാണ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇൗ ഉറപ്പു നൽകിയത്. വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ എന്ന വിവിപാറ്റ് സംവിധാനം, സമ്മതിദായകൻ ഏതു സ്ഥാനാർഥിക്ക്/ചിഹ്നത്തിന് വോട്ടു രേഖപ്പെടുത്തിയെന്നതിെൻറ രസീതാണ് നൽകുന്നത്. എന്നാൽ, ഇൗ രസീത് പോളിങ് ബൂത്തിന് പുറത്തേക്ക് കൊണ്ടുേപാകാൻ വോട്ടറെ അനുവദിക്കില്ല. വോെട്ടടുപ്പ് സംശയാതീതവും സുതാര്യവുമാക്കാൻ വിവിധ പാർട്ടികൾ ഒരുപോലെ നിർദേശിച്ച സംവിധാനമാണ് വിവിപാറ്റ്.
അതേസമയം, ഇപ്പോൾ ഉപേയാഗിച്ചു വരുന്ന വോട്ടു യന്ത്രത്തിൽ തിരിമറി സാധ്യമല്ലെന്ന് കമീഷൻ ആവർത്തിച്ചു. വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താമെന്ന് അവകാശപ്പെടുന്ന പാർട്ടികൾക്ക് അത് തെളിയിക്കാൻ അവസരം നൽകും. എന്നാൽ, അതിെൻറ തീയതിയും സ്ഥലവും നിശ്ചയിച്ചിട്ടില്ല. ഏഴു ദേശീയ പാർട്ടികളുടെയും മറ്റു 35 അംഗീകൃത സംസ്ഥാന പാർട്ടികളുടെയും യോഗമാണ് കമീഷൻ വിളിച്ചുചേർത്തത്. വോട്ടു യന്ത്രത്തിൽ വിവിപാറ്റ് ഘടിപ്പിക്കാൻ കഴിയുന്നതുവരെ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങിപ്പോകണമെന്ന ആവശ്യമാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്.
വോട്ടു യന്ത്രത്തിൽ വിവിപാറ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ തുക തെരഞ്ഞെടുപ്പു കമീഷന് അടിയന്തരമായി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഘട്ടംഘട്ടമായല്ലാതെ ഇത് ഘടിപ്പിക്കാനാവില്ല. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങൾ ബൂത്തുകളിൽ എത്തിക്കുമെന്നാണ് കമീഷൻ അറിയിച്ചത്. സാധാരണ വോെട്ടണ്ണുന്ന രീതിക്കൊപ്പം വിവിപാറ്റ് സ്ലിപ്പുകളിൽ ഒരു പങ്ക് എണ്ണി നോക്കി തോത് ക്രമപ്രകാരമാണോ എന്ന് തിട്ടപ്പെടുത്താൻ അവസരം നൽകണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിക്കുമെന്നും സർവകക്ഷി യോഗത്തിൽ കമീഷൻ വ്യക്തമാക്കി.തെരഞ്ഞെടുപ്പു കമീഷന് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ലെന്ന് നസീം സെയ്ദി പറഞ്ഞു. എല്ലാ പാർട്ടികളോടും തെരഞ്ഞെടുപ്പു കമീഷന് സമദൂരമാണെന്ന് കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.