കൊൽക്കത്ത: ഏറെ വെല്ലുവിളി നേരിടുന്ന മേഖലയാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെന്നും അത് സ്വതന്ത്രമായാലേ ജനാധിപത്യം നിലനിൽക്കൂവെന്നും മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. വെല്ലുവിളികളും ഇടപെടൽ ശ്രമങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്താണ് നീതിന്യായ വ്യവസ്ഥ ഇത്രയുംകാലം മുന്നോട്ടുപോയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരത് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി, പക്ഷപാതമില്ലായ്മ, യുക്തി തുടങ്ങിയവയിൽ അടിസ്ഥാനമാക്കിയാവണം സ്വതന്ത്ര നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കേണ്ടതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ‘കോട്ടകൾ അകത്തുനിന്നല്ലാതെ തകരാറില്ല’ എന്ന ചൊല്ല് ജുഡീഷ്യറിയുടെ കാര്യത്തിൽ ഏറെ ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നീതിന്യായ വ്യവസ്ഥയിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടാവാതിരിക്കാൻ ആവശ്യമായ നിരവധി വകുപ്പുകൾ ഭരണഘടനയിലുണ്ട്. നീതിന്യായ വ്യവസ്ഥക്ക് നേതൃത്വം നൽകുന്നവർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ ആവശ്യമായ സ്വാതന്ത്ര്യവും ഇടപെടലുണ്ടാവാതിരിക്കലും അനിവാര്യമാണ്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.