ഫൈസൽ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി

കോഴിക്കോട്​: ഫൈസൽ ബാബുവിനെ യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡൻറ്​ ഖാദർ മൊയ്​തീനാണ്​ ഇക്കാര്യം അറിയിച്ചത്​. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ്​ ഫൈസൽ ബാബുവി​ന്‍റെ നിയോഗം. നിലവിൽ അഖിലേന്ത്യ വൈസ്​ പ്രസിഡൻറാണ്​.

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കണ്ണൂർ സർവ്വകലാശാല കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് ത്രിവത്സര എൽ.എൽ.ബി പഠനം പൂർത്തിയാക്കി. കേരളാ ഹൈകോടതിയിൽ അഭിഭാഷകനായി പ്രക്​ടീസ് ചെയ്യുന്നു.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. മുസ്​ലിം യൂത്ത് ലീഗ്​ തിരൂർ മണ്ഡലം പ്രസിഡണ്ട്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മികച്ച പ്രഭാഷകനാണ്. കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ ഇംഗ്ലീഷ് - മലയാളം പ്രസംഗ-സംവാദ മത്സരങ്ങളിൽ ഒന്നാമതായിരുന്നു. ആൾട്ടർനേറ്റീവ് സോഷ്യൽ എംപവർമെന്റ് ട്രസ്റ്റ് ഇന്ത്യ ചെയർമാൻ, സിഎച്ച് സെൻറർ സെക്രട്ടറി, ജൂനിയർ ചേംബർ ഇന്റർനാഷണൽ അംഗം, ദയാമൻസിൽ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നെഹ്റു ഫിലോസഫിക്കൽ സൊസൈറ്റി കോ-ചെയർമാനാണ്.

മുംതാസ് മഹൽ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ വി.കെ. യാഹു ഹാജിയാണ് പിതാവ്. മാതാവ്: മച്ചിഞ്ചേരിത്തൂമ്പിൽ ഫാത്വിമ മോൾ. അലോവർ ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. ഡോ. ഹാജറയാണ് ഭാര്യ. മക്കൾ; ഫിദൽ അഹ്മദ്, മറിയ തലാശ്.

Tags:    
News Summary - Faisal Babu is the All India General Secretary of the Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.