മൻദ്സൗർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ മൻദ്സൗറിൽ പ്രക്ഷോഭത്തിനിടെ പൊലീസിെൻറ െവടിയേറ്റുമരിച്ച അഞ്ച് കർഷകരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരു കോടി രൂപ വീതം സഹായം നൽകി. കർഷകരുടെ വീടുകളിൽ നേരിെട്ടത്തിയാണ് മുഖ്യമന്ത്രി ചെക്കുകൾ കൈമാറിയത്.
കർഷകപ്രക്ഷോഭം സംസ്ഥാന സർക്കാറിനെ മുൾമുനയിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഭാര്യ സാധനക്കൊപ്പം നേരിെട്ടത്തിയത്. കർഷകരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കുടുംബങ്ങൾക്ക് ഉറപ്പുനൽകി. മൻദ്സൗറിലെ നിരോധനാജ്ഞ താൽക്കാലികമായി പിൻവലിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ സർക്കാറിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുണ്ട്. വിമർശനം തണുപ്പിക്കാൻ മുഖ്യമന്ത്രി നിരാഹാരം തുടങ്ങിയെങ്കിലും രണ്ടാം ദിവസം സമരം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ, ബദ്വാൻ ഗ്രാമത്തിൽ 26കാരനായ കർഷകൻ മരിച്ചു. ഇയാൾക്ക് പൊലീസ് മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സർക്കാറിെൻറ കർഷകവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഭോപാലിൽ 72 മണിക്കൂർ സത്യഗ്രഹം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.