ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ കർഷക നേതാക്കളെ വെടിവെച്ചുകൊല്ലാൻ പദ്ധതിയിട്ടെന്ന് കർഷക സംഘടനകൾ. നാലു നേതാക്കെള കൊലപ്പെടുത്തുന്നതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചെന്നും റിപ്പബ്ലിക് ദിനത 26ലെ ട്രാക്ടർ റാലി തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കർഷകർ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് നാടകീയ സംഭവങ്ങളാണ് ഡൽഹി സിംഘു അതിർത്തിയിൽ അരങ്ങേറിയത്. കർഷക നേതാക്കളെ ആക്രമിക്കാനെത്തിയ വ്യക്തിയെ വെള്ളിയാഴ്ച രാത്രിയോടെ കർഷകർ പിടികൂടുകയായിരുന്നു. തുടർന്ന് മുഖംമൂടി ധരിപ്പിച്ച് ഇയാെള മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കിയ ശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
കർഷക സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന കർഷകരുടെ ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു വെള്ളിയാഴ്ചയിലെ സംഭവം. ട്രാക്ടർ റാലി തടസ്സപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഗൂഡാലോചനയിൽ പൊലീസുകാർക്കും പങ്കുണ്ടെന്ന് കർഷകർ ആരോപിച്ചു.
കർഷകർ പിടികൂടിയ അക്രമിയും മാധ്യമങ്ങളോട് സംസാരിച്ചു. 'ജനുവരി 26ലെ ട്രാക്ടർ റാലി അലങ്കോലമാക്കാനായിരുന്നു പദ്ധതി. പൊലീസ് യൂനിഫോമിൽ കർഷക റാലിയിലെത്തുന്ന ഒരു ഡസനോളം വരുന്ന സംഘാംഗങ്ങൾ കർഷകരെ വഴിതെറ്റിക്കും. വെടിവെച്ച് കൊലപ്പെടുത്തേണ്ട നാലുപേരുടെ ഫോട്ടോ കൈമാറിയിരുന്നു. തങ്ങെള നിയന്ത്രിക്കുന്നതിൽ ഒരാൾ പൊലീസുകാരനാണ്' -അക്രമി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടു സംഘങ്ങളായാണ് പ്രവർത്തനം. ജനുവരി 19ന് താൻ പ്രക്ഷോഭ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ കൈവശം ആയുധമുേണ്ടായെന്ന് മനസിലാക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അക്രമി പറഞ്ഞു.
ജനുവരി 26ന് റാലി നടക്കുേമ്പാൾ കർഷകരോട് പിന്തിരിഞ്ഞുപോകാൻ പൊലീസ് ആദ്യം മുന്നറിയിപ്പ് നൽകും. പിന്മാറാൻ തയാറായിെല്ലങ്കിൽ ആദ്യം കാൽമുട്ടിന് കീഴിൽ വെടിവെക്കാനായിരുന്നു നിർദേശം. പ്രക്ഷോഭത്തിൽ കർഷകർ തോക്കുപയോഗിക്കുന്നതായി തെറ്റിദ്ധരിപ്പിക്കാൻ പത്തംഗ സംഘം പിന്നിൽ നിന്ന് വെടിയുതിർക്കുമെന്നും അക്രമി പറഞ്ഞു. പ്രതിഫലമായി 10,000 രൂപയായിരുന്നു വാഗ്ദാനമെന്നും അക്രമി കൂട്ടിച്ചേർത്തു.
പ്രതിഷേധ സ്ഥലത്തിന് സമീപത്ത് കർഷകർ ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മോർച്ചയെ അപകീർത്തിപ്പെടുത്താനായിരുന്നു പിടികൂടിയ അക്രമിയുടെ ആദ്യശ്രമമെന്ന് ഭാരത് കിസാൻ മോർച്ച നേതാവ് ജഗ്ജീത് സിങ് പറഞ്ഞു. പിടികൂടിയപ്പോൾ പ്രതിഷേധക്കാർ ആയുധം കൈവശം സൂക്ഷിക്കുന്നുണ്ടോയെന്ന് മനസിലാക്കാൻ എത്തിയതാണെന്ന് ഇയാൾ പറഞ്ഞു. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെ സത്യം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖംമൂടി ധരിച്ച വ്യക്തിയെക്കുറിച്ച് കുടുതൽ കാര്യങ്ങൾ അറിയില്ലെന്നും ഈ സമയം വരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് പറഞ്ഞു. അക്രമിയെ കർഷകർ ഹരിയാന പൊലീസിന് കൈമാറി. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.