ന്യൂഡൽഹി: കർഷകർ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിെൻറ അവസാന ദിവസമായ ഇൗ മാസം 10ന് ബന്ദ് ആചരിക്കുമെന്ന് സമര രംഗത്തുള്ള കർഷക സംഘടനകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ നഗരങ്ങളിലേക്കുള്ള പാലും പച്ചക്കറിയുമാണ് തടസ്സപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച ഗ്രാമങ്ങളിലും അവ മുടക്കും. അതേസമയം ജൂൺ ഒന്നിന് ആരംഭിച്ച സമരം പഞ്ചാബിൽ ആറിന് സമാപിക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ പിന്തുണ പ്രഖ്യാപിച്ച സമരത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപിക്കുന്നത് കർഷകെര അപമാനിക്കലാണെന്ന് മധ്യപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ശിവകുമാർ ശർമ പറഞ്ഞു. കർഷകരെ ഭിന്നിപ്പിച്ച് സമരം പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കർഷകർക്ക് തെരുവിലിറങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത് ആരാണെന്ന് ശർമ തിരിച്ചുചോദിച്ചു.
സമരരംഗത്തുള്ള കർഷക സംഘടനകളുമായി സംസാരിക്കാൻ പോലും തയാറാകാത്ത സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ സ്വാഭിമാൻ ആന്ദോളൻ നേതാവ് ബാസവ രാജ് പാട്ടീൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി നിരന്തരം സർക്കാറുമായി ചർച്ച നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.