ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന രാപ്പകൽ ഉപരോധസമരം 10 മാസം പിന്നിട്ടു. കഴിഞ്ഞ വർഷം നവംബർ 26ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷെൻറ നേതൃത്വത്തിൽ നടന്ന ഡൽഹി ചലോ മാർച്ചാണ് അതിർത്തിയിൽ തടഞ്ഞതോടെ അനിശ്ചിത കാല ഉപരോധത്തിലേക്ക് വഴിമാറിയത്.
സമരം 10 മാസം പിന്നിടുന്നതിെൻറ പശ്ചാത്തലത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഭാരത് ബന്ദ് നടക്കും. രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെയാണ് ബന്ദ്.
വിവിധ ട്രേഡ് യൂനിയനുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി നൂറോളം സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ ഹർത്താലായി ആചരിക്കും. ബിഹാറിൽ ബന്ദിന് എല്ലാ പിന്തുണയും നൽകുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവ് അറിയിച്ചു.
പഞ്ചാബ്, തമിഴ്നാട്, കർണാടക, തെലങ്കാന, ഹരിയാന, ഒഡിഷ, രാജസ്ഥാൻ, യു.പി, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ സമരത്തിന് നിരവധി സംഘടനകൾ പിന്തുണ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.