അമൃത്സര്‍: പഞ്ചാബില്‍ ജിയോ ടവറുകള്‍ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുന്നതിനെതിര കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചാബ് സർക്കാർ. പുതിയ കാർഷിക നിയമത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കളായി കരുതപ്പെടുന്ന റിലയൻസിനോടുള്ള രോഷം റിലയൻസ് ടവറുകൾ നശിപ്പിക്കുകയോ വൈദ്യതി വിതരണം തടസ്സപ്പെടുത്തുകയോ ചെയ്യുക എന്നതിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. റിലയന്‍സ് ജിയോ ഇൻഫോകോമിന്‍റെ 2000 സെല്‍ഫോണ്‍ ടവറുകള്‍ക്ക് ഇതുവരെ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
അതേ സമയം, ടവറുകൾ നശിപ്പിക്കുന്നതിനെതിരെ കടത്ത നടപടി സ്വീകരിക്കുമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു. നിയമം കൈയിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ടവറുകളിലേക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന പൊലീസ് രംഗത്തുണ്ട്. ടവറുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ പൊലീസ് മേധാവികള്‍ പട്രോളിംഗ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും 80 ശതമാനം ടവറുകളുടെയും പ്രവര്‍ത്തനം പുനഃസ്ഥാപിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍ റിലയന്‍സ് ജിയോയ്‌ക്കെതിരെ കടുത്ത ജനവികാരമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. റിലയന്‍സ് ജിയോ പോലെയുള്ള കുത്തക കമ്പനികള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്.
കേന്ദ്രവും പ്രതിഷേധിക്കുന്ന കര്‍ഷകരും തമ്മിലുള്ള പ്രതിസന്ധി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് വളരെയധികം അസ്വസ്ഥതകളുണ്ടാക്കുന്നുണ്ടെന്നും
സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ സംസ്ഥാനത്തെ ആരും ആഗ്രഹിക്കുന്നില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.