കോവിഡ്​ വാക്​സിൻ: യു.എസിൽ ബൂസ്റ്റർ ഡോസിന് എഫ്​.ഡി.എ​ അനുമതി

വാഷിങ്​ടൺ: കോവിഡ്​ വാക്​സിനുമായി ബന്ധപ്പെട്ട്​ നിർണായക തീരുമാനവുമായി യു.എസ്​. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക്​ വാക്​സിന്‍റെ ബൂസ്റ്റർ ഡോസ്​ നൽകാനുള്ള നീക്കങ്ങൾക്കാണ്​ യു.എസ്​ തുടക്കം കുറിച്ചിരിക്കുന്നത്​. ഡെൽറ്റ വകഭേദം പടരുന്നതിനിടെയാണ്​ യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍റെ തീരുമാനം.

പുതിയ ഉത്തരവിലൂടെ പ്രതിരോധശേഷി കുറഞ്ഞവർക്ക്​ ബൂസ്റ്റർ ഡോസ്​ വാക്​സിൻ നൽകാൻ ഡോക്​ടർമാർക്ക്​ അനുമതിയുണ്ടാവുമെന്ന്​ എഫ്​.ഡി.എ കമീഷണർ ഡോ.ജാനറ്റ്​ വുഡ്​കോക്ക്​ അറിയിച്ചു. അവയവമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയമായവർക്കും മറ്റ്​ ഗുരുതര രോഗമുള്ളവർക്കും​ ബൂസ്റ്റർ ഡോസ്​ നൽകുകയെന്നാണ്​ സൂചന. ഇവർക്ക്​ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്​സിന്‍റെ ഒരു ഡോസ്​ കൂടി നൽകും.

എന്നാൽ തീരുമാനത്തിന്​ അന്തിമാനുമതിയായിട്ടില്ലെന്നും എഫ്​.ഡി.എ കൂട്ടിച്ചേർക്കുന്നു. വാക്​സിൻ ഉപദേശക സമിതിയും എഫ്​.ഡി.എയും ഇന്ന്​ യോഗം ചേരുന്നുണ്ട്​. ഈ യോഗത്തിലാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. യോഗത്തിന്‍റെ അനുമതി ലഭ്യമായാലുടൻ വാക്​സിൻ നൽകാനുള്ള നടപടികൾക്ക്​ തുടക്കം കുറിക്കു​ം.

അർബുദ, എയ്​ഡ്​സ്​ രോഗികൾക്ക്​ കോവിഡ്​ വാക്​സിന്‍റെ ബൂസ്റ്റർ ഡോസ്​ നൽകണമെന്ന്​ വൈറ്റ്​ ഹൗസ്​ ആരോഗ്യ ഉപദേഷ്​ടാവ്​ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടികൾക്ക് എത്രയും വേഗം​ തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം, ലോകത്തെ വാക്​സിൻ ക്ഷാമം ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ്​ നൽകുന്നതിൽ നിന്നും സമ്പന്ന രാജ്യങ്ങൾ പിന്മാറണമെന്ന്​ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - FDA permits Covid vaccine booster shots for people with weakened immune systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.