ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും എ.ഐ നിർമിത ഫോട്ടോകളും വിഡിയോകളും പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തതിന് ആം ആദ്മി പാർട്ടിക്കെതിരെ (എ.എ.പി) കേസെടുത്ത് ഡൽഹി പൊലീസ്.
ജനുവരി 10നും ജനുവരി 13നും എ.എ.പി പോസ്റ്റ് ചെയ്ത വിഡിയോകൾക്കെതിരെയാണ് പരാതി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വിഡിയോകളിലൊന്നിൽ 90കളിലെ ബോളിവുഡ് ചിത്രത്തിലെ ദൃശ്യം കാണിക്കുന്നു.
വില്ലന്മാരുടെ മുഖം ബി.ജെ.പി നേതാക്കളുടെ മുഖമായി മാറ്റുകയും തുടർന്ന് ഡൽഹി തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നതായുള്ള ശബ്ദരേഖയും ഉൾച്ചേർത്തിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചതായി നോർത്ത് അവന്യൂ പൊലീസ് അറിയിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണങ്ങളിൽ വീറും വാശിയുമേറുന്നതാണ് കാഴ്ച.
ബുധനാഴ്ച തിഹാർ ജയിലിന് മുന്നിലായി ‘കെജ്രിവാൾ തിരിച്ചുവരും’ എന്ന തലക്കെട്ടുള്ള പ്രചാരണ പോസ്റ്റർ കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ദൃശ്യങ്ങൾ കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.