ജാമിഅയിലെ പൊലീസ്​ അതിക്രമത്തി​െൻറ വാർഷിക ദിനാചരണം: ഉമർ ഖാലിദി​െൻറ മാതാവിനെയും വിദ്യാർഥികളെയും കസ്​റ്റഡിയിലെടുത്തു

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തി​നെതിരായ പൊലീസ്​ അതിക്രമത്തി​െൻറയും ശാഹീൻ ബാഗ്​ ഉപരോധത്തി​െൻറയും ഒന്നാം വാർഷികത്തിൽ ജാമിഅ നഗറിൽ പ്രതീകാത്​മക മാർച്ച്​ നടത്തിയ നിരവധി വിദ്യാർഥികളെയും ജാമിഅ നഗർ നിവാസികളെയും ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ജാമിഅ നഗറിലെ വീടുകളിൽ റെയ്​ഡ്​ നടത്തിയ പൊലീസ്​ ഭീതിയുടെ അന്തരീക്ഷം സൃഷ്​ടിച്ചു.

ജാമിഅ നഗറിൽ മെഴുകുതിരി കത്തിച്ച്​ പ്രതീകാത്​മകമായി മാർച്ച്​ നടത്തുന്നതിനിടയിലാണ്​ പൗരത്വ പ്രക്ഷോഭത്തി​െൻറ പേരിൽ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ച ഉമർ ഖാലിദി​െൻറ മാതാവിനെയും സഹോദരിയെയുംഅടക്കം നിരവധി സ്​ത്രീകളെ വിദ്യാർഥികളെയും യുവാക്കളെയും ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. ബട്​ല ഹൗസിലെ പ്രതിഷേധ സ്​ഥലത്ത്​ നിന്ന്​ കസറ്റഡിയിലെടുത്തവരെ ലജ്​പത്​ നഗർ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയ ശേഷം പിന്നീട്​ അവരെ വിട്ടയച്ചു.

സ്​ത്രീകളെ രാത്രികാലത്ത്​ കസ്​റ്റഡിയിലെടുക്കുന്നത്​ നിയമവിരുദ്ധമാണെന്ന്​ പറഞ്ഞിട്ടും അവരെ കൊണ്ടുപോയത്​ എവിടേക്കാണെന്ന്​ വെളിപ്പെടുത്താൻ തയാറായില്ലെന്ന്​ ഉമർ ഖാലിദി​െൻറ പിതാവും വെൽഫെയർ പാർട്ടി അധ്യക്ഷനുമായ എസ്​.ക്യു. ആർ ഇല്യാസ്​ പറഞ്ഞു. പൊലീസ്​ അങ്ങേയറ്റം മോശമായിട്ടാണ്​ പെരുമാറിയത്​. വേണമെങ്കിൽ നിയമ നടപടി എടുത്തോളൂ എന്ന്​ വെല്ലുവിളിക്കുകയും ചെയ്​തു.

സ്​ത്രീകളെയും കൊണ്ട്​ രാത്രി ഡൽഹി അതിർത്തിയിലെ ഭവാനയിലേക്ക്​ കൊണ്ടു പോയ കൂട്ടത്തിൽ ഉമർ ഖാലിദി​െൻറ മാതവും സഹോദരിയുമുണ്ടെന്ന്​ അറിഞ്ഞ ശേഷം തിരി​െക കൊണ്ടുവരികയായിരുന്നു. 

2019 ഡിസംബർ 15നാണ്​ പ്രിൻസിപ്പലി​െൻറ അനുവാദം ഇല്ലാതെ ജാമിഅയിൽ കടന്നുകയറി പൊലീസ് വിദ്യാർഥികളെ ക്രൂരമായി അടിച്ചമർത്തിയത്​. കാ​മ്പ​സി​​​െൻറ എ​ല്ലാ ഗേ​റ്റു​ക​ളും പൂ​ട്ടി​യാ​യി​രു​ന്നു പൊ​ലീ​സി​​​െൻറ അ​തി​​ക്ര​മം. സെ​​ൻ​ട്ര​ൽ കാ​ൻ​റീ​നി​ലും ലൈ​ബ്ര​റി​ക​ളി​ലും ഇ​രി​ക്കു​ന്ന​വ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. ലൈ​ബ്ര​റി​യി​ലും ടോ​യി​ല​റ്റി​ലും അ​ഭ​യം തേ​ടി​യ​ർ​ക്കു നേ​രെ തു​ട​ർ​ച്ച​യാ​യി ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം അ​ടി​ച്ചു​ത​ക​ർ​ത്തു.​ കാ​മ്പ​സി​ന​ക​ത്തെ പ​ള്ളി​യി​ൽ ക​യ​റി ന​മ​സ്​​ക​രി​ക്കു​ന്ന​വ​രെ ത​ല്ലി​ച്ച​ത​ച്ചു. മ​ണി​ക്കൂ​റ​ു​ക​ളോ​ളം കാ​മ്പ​സി​ന​ക​ത്ത്​ പൊ​ലീ​സ്​ അ​ഴി​ഞ്ഞാ​ടി.

വിദ്യാർഥികളെ തല്ലിച്ചതച്ചതിന് പുറമെ ലൈബ്രറി, ലാബ് ഉൾപ്പെടെ നശിപ്പിച്ച് കാമ്പസിന് വൻ നാശനഷ്ടം വരുത്തിയിരുന്നു. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന വ്യാജകുറ്റം ചുമത്തി ചില വിദ്യാർഥികൾ ഇപ്പോഴും ജയിലിലാണ്. മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ ഉൾപ്പെടെ ഇതിനിതെരെ നിരവധി പേരായിരുന്നു രംഗത്തുവന്നത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.