വിമാനത്തിൽ മാസ്ക്​ ധരിച്ചില്ലെങ്കിൽ യാത്രവിലക്ക്​ ഏർപ്പെടുത്തണം -​ഡൽഹി ​ഹൈകോടതി

ന്യൂഡൽഹി: വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്ക്​ ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക്​ യാത്രവിലക്ക്​ ഏർപ്പെടുത്തണമെന്ന്​ ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്​ (ഡി.ജി.സി.എ) ഡൽഹി ഹൈകോടതി നിർദേശം നൽകി. വിമാനത്താവളങ്ങളിലും വിമാനത്തിലും ​മാസ്ക്​ ധരിക്കാതെയും മറ്റും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ്​ ആക്ടിങ്​ ചീഫ്​ ജസ്റ്റിസ്​ വിപിൻ സംഗി അധ്യക്ഷനായ ബെഞ്ച്​ നടപടി സ്വീകരിക്കാൻ ഡി.ജി.സി.എക്ക്​ നിർദേശം നൽകിയത്​.

ജസ്റ്റിസ്​ ഹരിശങ്കറാണ്​ കഴിഞ്ഞ വർഷം മാർച്ചിൽ കേസ്​ സ്വമേധയ രജിസ്​റ്റർ ചെയ്തത്​. കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ മാസ്ക്​ ധരിക്കാൻ യാത്രികർ വിസമ്മതിക്കുന്നതും മറ്റു കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും​ നേരിൽ കണ്ട പശ്ചാത്തലത്തിലാണ്​ അദ്ദേഹം​ കേസ്​ രജിസ്റ്റർ ചെയ്തത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാൻ വിമാനകമ്പനികൾക്കും മറ്റും നിലവിൽ നിർദേശം നൽകിയിട്ടുണ്ടെന്ന്​ ഡി.ജി.സി.എ കോടതിയെ അറിയിച്ചു.

Tags:    
News Summary - Flight journey without mask should ban -Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.