സംഗീത പരിപാടിയിൽ വിതറിയത്​ ഒന്നും രണ്ടുമല്ല, 40 ലക്ഷം video

അഹമ്മദാബാദ്​: നോട്ട്​ പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയു​േമ്പാഴും സംഗീത പരിപാടിയിൽ ആളുകൾ പൊടിച്ചത്​ 40 ലക്ഷം രൂപ. ഗുജറാത്തിൽ നടന്ന സംഗീതപരിപാടിയിലാണ്​ ഗായകർക്ക്​​ പേപ്പർ കെട്ടുപോലെ നോട്ടുകൾ വിതറുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്​.

20 രൂപയുടെയും 10 രൂപയുടെയും 40 ലക്ഷം നോട്ടുകെട്ടുകളാണ്​ കാണികൾ നൽകുന്നത്​. കഴിഞ്ഞ ഞായറാഴ്​ച ശ്രീ ഗുർജാർ ക്ഷത്രിയ കാദിയ സമാജ്​ സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ്​ നാടൻ പാട്ടുകാരായ ഫരീദാ മിറിനും മയാബി അഹിറിനും നോട്ടുകൾ കൊണ്ട്​ കാണികൾ അഭിഷേകം നടത്തിയത്​.

Tags:    
News Summary - Folk singers showered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.