ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്നിപഥിന്' അപേക്ഷിക്കുന്നവർ, രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഏതെങ്കിലും അക്രമാസക്തമായ പ്രതിഷേധത്തിന്റെയോ തീപിടുത്തത്തിന്റെയോ ഭാഗമായിട്ടില്ലെന്ന് ഉറപ്പ് നൽകണമെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകുന്നതിന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സൈനിക കാര്യ വകുപ്പിന്റെ അഡീഷനൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരിയാണ് പുതിയ പദ്ധതി സംബന്ധിച്ച വിശദീകരണം നൽകിയത്. "എല്ലാ അഗ്നിവീരന്മാരും താൻ ഒരിക്കലും പ്രതിഷേധത്തിലോ തീവെപ്പിലോ പങ്കെടുത്തിട്ടില്ലെന്ന് പ്രതിജ്ഞയെടുക്കണം" -പുരി പറഞ്ഞു.
'അഗ്നിവീരന്മാരായി' തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് എല്ലാ അപേക്ഷകരുടെയും പൊലീസ് വെരിഫിക്കേഷൻ നടത്തുമെന്ന് പറഞ്ഞു. "ഈ പദ്ധതിയെച്ചൊല്ലി അടുത്തിടെയുണ്ടായ അക്രമം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. സായുധ സേനയിൽ അച്ചടക്കമില്ലായ്മക്ക് സ്ഥാനമില്ല. ഏതെങ്കിലും അപേക്ഷകനെതിരെ ഏതെങ്കിലും എഫ്.ഐ.ആർ ഉണ്ട് എങ്കിൽ അവർക്ക് അഗ്നിവീറിന്റെ ഭാഗമാകാൻ കഴിയില്ല'' -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.