ന്യൂഡൽഹി: മുൻ ബി.ജെ.പി നിയമസഭാംഗം ജയന്തി ഭാനുഷാലി ഗുജറാത്തിൽ വെച്ച് ട്രെയിനിൽ വെടിയേറ്റു മരിച്ചു. അക്രമികൾ അ ദ്ദേഹമിരുന്ന കോച്ചിലേക്ക് അതിക്രമിച്ചു കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരണത്തിനു കീഴടങ്ങി.
2007 മുതൽ 2012 വരെ ഗുജറാത്തിലെ അബ്ദാസ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയായിരുന്നു ജയന്തി ഭാനുഷാലി. അഹമ്മദാബാദിൽ നിന്ന് ഭുജിലേക്കുള്ള യാത്രാ മേധ്യ ചൊവ്വാഴ്ച പുലർച്ചയോടെ ട്രെയിൻ കത്താരിയക്കും സുർജാബാരി സ്റ്റേഷനും ഇടയിലെത്തിയപ്പോഴായിരുന്നു സംഭവം. കണ്ണിനും നെഞ്ചിലുമാണ് വെടിയേറ്റത്.
സംഭവത്തിനു ശേഷം ട്രെയിൻ അഹമ്മദാബാദിലെ കാലുപുരിൽ പിടിച്ചിട്ടു. സംഭവം നടന്ന കോച്ച് ട്രെയിനിൽ നിന്ന് വേർെപടുത്തി. റെയിൽവെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജയന്തി ഭാനുഷാലിക്കെതിരെ കഴിഞ്ഞ വർഷം ബലാത്സംഗത്തിന് കേസെടുത്തിരുന്നു. എന്നാൽ, അദ്ദേഹം തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.