ആരോഗ്യനില മോശം; അരുൺ ജെയ്​റ്റ്​ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്​റ്റ്​ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശ്വാസ തട സം അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ജെയ്​റ്റ്​ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും ലോക്​സഭ സ്​പീക്കർ ഓം ബിർളയും ആശുപത്രിയിലെത്തി അദ്ദേഹത്തിൻെറ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. ഒന്നാം മോദി സർക്കാറിൽ ധനമന്ത്രിയുടെ ചുമതലായണ്​ അരുൺ ജെയ്​റ്റ്​ലി വഹിച്ചിരുന്നത്​.

കഴിഞ്ഞ ജനുവരിയിൽ ജെയ്​റ്റ്​ലി അമേരിക്കയിൽ ശസ്​ത്രക്രിയക്ക്​ വിധേയനായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു ശസ്​ത്രക്രിയ. അരുൺ ജെയ്​റ്റ്​ലിയുടെ ആരോഗ്യനില മോശമായതി​നെ തുടർന്ന്​ ഒന്നാം മോദി സർക്കാറിൻെറ അവസാന ബജറ്റ്​ അവതരിപ്പിച്ചത്​ റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലായിരുന്നു.

Tags:    
News Summary - Former Finance Minister Arun Jaitley Admitted to AIIMS-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.