അഹ്മദാബാദ്: വിവരാവകാശ പ്രവർത്തകൻ അമിത് ജെത്വയെ കൊലപ്പെടുത്തിയ കേസിൽ ബി.ജ െ.പി മുൻ എം.പി ദിനു ബൊഗ്ഗ സോളങ്കി ഉൾപ്പെടെ ആറുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച ്ചു.
2010ൽ നടന്ന സംഭവത്തിൽ, സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് വിധി. ഗീർ വനമേഖലയിലെ അനധികൃത ഖനനം തുറന്നുകാണിക്കാൻ അമിത് ജെത്വ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തിെൻറ ജീവനെടുത്തത്. സോളങ്കിക്കും കേസിലെ പ്രതിയായ അദ്ദേഹത്തിെൻറ മരുമകൻ ശിവ സോളങ്കിക്കും 15 ലക്ഷം വീതം പിഴയിടുകയും ചെയ്തിട്ടുണ്ട്. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് സോളങ്കിക്കെതിരെ തെളിഞ്ഞത്.
ഇയാൾ 2009-2014 കാലത്ത് ജുനഗഡ് എം.പിയായിരുന്നു. ൈശലേശ് പാണ്ഡ്യ, ബഹാദൂർ സിങ് വാധിർ, പഞ്ചം ജി. ദേശായ്, സഞ്ജയ് ചൗഹാൻ, ഉദാജി ഠാകുർ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ. ജഡ്ജി കെ.എം. ദാവെ ആണ് വിധി പുറപ്പെടുവിച്ചത്.
കൊല്ലപ്പെട്ട ജെത്വ അഭിഭാഷകനാണ്. വിവരാവകാശ അപേക്ഷകൾ വഴിയാണ് ഇദ്ദേഹം അനധികൃത ഖനന മാഫിയക്കെതിരെ പൊരുതിയിരുന്നത്. ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗീർ വനത്തിനുള്ളിലും സമീപത്തും നടക്കുന്ന നിയമവിരുദ്ധ ഖനനത്തിനെതിരെ 2010ൽ ജെത്വ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. ഇതിൽ സോളങ്കിക്കും മരുമകനുമുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി രേഖകൾ ജെത്വ സമർപ്പിക്കുകയുണ്ടായി.
ഹരജി പരിഗണിക്കുന്ന സമയത്ത്, ഗുജറാത്ത് ഹൈകോടതിയുടെ പുറത്തുെവച്ച് 2010 ജൂലൈ 20നാണ് ജെത്വ വെടിയേറ്റു മരിക്കുന്നത്. ആദ്യം അഹ്മദാബാദ് പൊലീസിെൻറ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ദിനു സോളങ്കിക്ക് ക്ലീൻ ചിറ്റ് നൽകി. അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ൈഹകോടതിയാണ് 2013ൽ കേസ് സി.ബി.ഐക്ക് വിടുന്നത്. കേസിെൻറ വിചാരണയിൽ ഉടനീളം നിരവധി സാക്ഷികൾ കൂറുമാറി. പ്രതികളുടെ ഭീഷണി മൂലമായിരുന്നു ഇത്.
ഇതേ തുടർന്ന് ജെത്വയുടെ പിതാവ് പുനർവിചാരണ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. 2017ൽ ൈഹകോടതി വീണ്ടും വിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.