ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ യു.പിയിലെ ബാലിയ മണ്ഡലത്തിൽനിന്ന് ജനവിധി തേടും. ബി.ജെ.പിയുടെ പത്താമത് സ്ഥാനാർഥിപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
സിറ്റിങ് എം.പിയും നാലുതവണ പാർലമെന്റ് അംഗവുമായ വീരേന്ദ്ര സിങ്ങിന് പകരമായിട്ടാണ് നീരജിനെ ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. 1989 മുതൽ 2007 വരെ ഈ മണ്ഡലത്തിന്റെ പ്രതിനിധി ചന്ദ്രശേഖർ ആയിരുന്നു. ആദ്യം ജനതാദൾ ടിക്കറ്റിലും പിന്നീട് സമാജ്വാദി ജനതാ പാർട്ടി സ്ഥാനാർഥിയുമായാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. 2007ൽ, അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പി ടിക്കറ്റിൽ നീരജാണ് മത്സരിച്ചത്.
ആ തെരഞ്ഞെടുപ്പിൽ വിജയിച്ച നീരജ് 2009ലും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2014ൽ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് എസ്.പി പ്രതിനിധിയായി രാജ്യസഭാംഗമായി. 2019ൽ എസ്.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം തൊട്ടടുത്ത വർഷം യു.പിയിൽനിന്ന് രാജ്യസഭയിലെത്തി. കാലാവധി കഴിയാൻ രണ്ടുവർഷം ബാക്കിയിരിക്കെയാണ് സിറ്റിങ് എം.പിയെ മാറ്റി നീരജിനെ ബി.ജെ.പി പരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.