ബിഹാറിൽ വീടിനു തീപിടിച്ചു; നാലു പേർ വെന്തുമരിച്ചു

സമസ്​തിപുർ: ബിഹാറിലെ സമസ്​തിപുരിൽ വീടിനു തീപിടിച്ച്​ രണ്ടു​ സ്​ത്രീകളടക്കം നാലു പേർ വെന്തുമരിച്ചു. ടൗൺ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഘോഷ്​ ​ലെയ്​ൻ ​മേഖലയിലാണ്​ ദാരുണസംഭവം. ഷോർട്ട്​​ സർക്യൂട്ടാ​ണ്​ തീപിടിത്തത്തിന്​ കാരണമെന്ന്​ കരുതുന്നു. സംഭവം നടക്കു​േമ്പാൾ അടുത്തൊരു വിവാഹത്തിൽ പ​െങ്കടുക്കാനായി പോയതായിരുന്നു വീട്ടുകാർ. വിവരം അറിഞ്ഞ ഉടൻ ഇവർ ഒാടിയെത്തി വീട്ടിനകത്തെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി തുനിഞ്ഞു. എന്നാൽ, ആളിക്കത്തിയ തീയിൽ നിന്ന്​ പുറത്തുകടക്കാനായില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

മോ​േട്ടാർ സൈക്കിൾ സ്​​പെയർപാർട്​സ്​ കട നടത്തുന്ന വീട്ടുടമസ്​ഥൻ സുനിൽകുമാർ എൻജിൻ ഒായിൽ വീടിനകത്ത്​ സൂക്ഷിച്ചിരുന്നതായും ഇതാവാം തീ കൂടുതൽ വേഗത്തിൽ ആളിപ്പടരാൻ ഇടയാക്കിയതെന്നും ഡെപ്യൂട്ടി പൊലീസ്​ സൂപ്രണ്ട്​ തൻവീർ അഹ്​മദ്​ പറഞ്ഞു. സുനിൽകുമാറും സഹോദരനു​ം കുടുംബത്തിലെ രണ്ടു​ സത്രീകളുമാണ്​ മരിച്ചത്​. 

Tags:    
News Summary - Four burnt alive in fire at home in Bihar's Samastipur- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.