ക​ർ​ണാ​ട​ക​യി​ൽ സ്ത്രീ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ സൗ​ജ​ന്യ ബ​സ്‍ യാ​ത്ര

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര. ‘ശ​ക്തി’ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് വി​ധാ​ൻ​സൗ​ധ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി, ബി.​എം.​ടി.​സി, എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി, കെ.​കെ.​ആ​ർ.​ടി.​സി എ​ന്നീ നാ​ല് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സം​സ്ഥാ​ന​ത്തി​ന​ക​ത്ത് ഓ​ടു​ന്ന സി​റ്റി, ഓ​ർ​ഡി​ന​റി, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ലാ​ണ് ആ​നു​കൂ​ല്യം.

അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ ക​ർ​ണാ​ട​ക​യു​ടെ അ​തി​ർ​ത്തി വ​രെ യാ​ത്ര ചെ​യ്യാം. അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ക​ത്ത് 20 കി​ലോ​മീ​റ്റ​റും ഈ ​പ​ദ്ധ​തി വ​ഴി സൗ​ജ​ന്യ​മാ​യി യാ​ത്ര ന​ട​ത്താ​നാ​കും. ഇ​തി​നു​ശേ​ഷം യാ​ത്ര ന​ട​ത്താ​ൻ പ​ണം ന​ൽ​ക​ണം.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് ആ​ന്ധ്ര​പ്ര​ദേ​ശി​ന്റെ അ​തി​ർ​ത്തി​യാ​യ ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​ർ ജി​ല്ല​യി​ലെ മു​ൽ​ബാ​ഗ​ൽ വ​രെ സൗ​ജ​ന്യ​മാ​യി യാ​ത്ര ന​ട​ത്താ​നാ​കും. ആ​ന്ധ്ര​പ്ര​ദേ​ശി​നു​ള്ളി​ൽ 20 കി​ലോ​മീ​റ്റ​ർ യാ​ത്ര​യും സൗ​ജ​ന്യ​മാ​യി ന​ട​ത്താം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ക​ർ​ണാ​ട​ക​യി​ലെ ബെ​ള്ളാ​രി​യി​ൽ നി​ന്ന് ആ​ന്ധ്ര​യു​ടെ 20 കി​ലോ​മീ​റ്റ​റി​ൽ വ​രെ യാ​ത്ര ന​ട​ത്താ​ൻ പ​ണം ന​ൽ​കേ​ണ്ട​തി​ല്ല.

ആ​ദ്യ​ത്തെ മൂ​ന്നു​മാ​സം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ ക​ണ്ട​ക്ട​ർ​ക്ക് കാ​ണി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ക​ണ്ട​ക്ട​ർ പൂ​ജ്യം രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ ടി​ക്ക​റ്റ് ന​ൽ​കും. പി​ന്നീ​ടാ​ണ് ശ​ക്തി സ്മാ​ർ​ട് കാ​ർ​ഡു​ക​ൾ വേ​ണ്ട​ത്. സ​ർ​ക്കാ​റി​ന്റെ സേ​വ സി​ന്ധു പോ​ർ​ട്ട​ൽ, ക​ർ​ണാ​ട​ക വ​ൺ ​വെ​ബ്സൈ​റ്റ്, ബാം​ഗ്ലൂ​ർ വ​ൺ പോ​ർ​ട്ട​ൽ എ​ന്നി​വ​യി​ലൂ​ടെ സ്മാ​ർ​ട്ട് കാ​ർ​ഡി​നാ​യി അ​പേ​ക്ഷ ന​ൽ​കാം.

Tags:    
News Summary - Free bus travel for women in Karnataka from sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.