ന്യൂഡൽഹി: ഫെറ നിയമം(വിദേശ നാണയ വിനിമയ ചട്ടം) ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ല വാറണ്ട്. ഡൽഹി ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് സുമിത് ദാസാണ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പിടുവിച്ചത്.
മല്യക്കെതിരെ മുമ്പ് പുറപ്പിടുവിച്ച വാറണ്ട് നടപ്പിലാക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 4ാം തിയതിയായിരുന്നു മല്യക്കെതിരെ ജാമ്യമില്ല വാറണ്ട് പുറത്തിറക്കിയത്. നവംബർ 8ന് കേസ് വീണ്ടും പരിഗണിക്കും. എന്നാൽ രണ്ട് മാസത്തിനകം കേസിെൻറ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശമുണ്ട്.
നിരവധി കേസുകൾ മല്യയുടെ പേരിൽ രാജ്യത്ത് നിലവിലുണ്ട്. എന്നാൽ വിവിധ കോടതികൾ വാറണ്ടുകൾ പുറപ്പിടുവിച്ചിട്ടും ഇന്ത്യയിലേക്ക് തിരിച്ച് വരാൻ മല്യ തയാറായിരുന്നില്ല. പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ഇന്ത്യൻ സർക്കാർ തരാത്തത് മൂലമാണ് മടങ്ങി വരാത്തതെന്ന വിശദീകരണമാണ് മല്യ നൽകിയത്. തുടർന്ന് മല്യക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു. അതിന്ശേഷവും ഇന്ത്യയിലേക്ക് വരാൻ മല്യ തയാറായിരുന്നില്ല.
ഫോർമുല വൺ മൽസരങ്ങളിൽ മല്യയുടെ കമ്പനിയായ കിങ്ഫിഷറിെൻറ ലോഗോ പ്രദർശിപ്പിക്കുന്നതിന് 20,000 കോടി രൂപക്ക് മറ്റൊരു കമ്പനിയുമായി കരാറിലെത്തിയിരുന്നു. ഇൗ തുക കൈമാറുേമ്പാൾ ഫെറ നിയമങ്ങൾ പാലിച്ചില്ലെന്നും ആർ.ബി.െഎ അടക്കമുള്ള എജൻസികളെ അറിയിച്ചില്ലെന്നുമാണ് മല്യക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.