ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിലെ കർഷക പ്രേക്ഷാഭം താൽക്കാലികമായി ഒത്തുതീർപ്പാക്കാൻ സമരക്കാരുടെ ഏഴ് ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഭാരതീയ കിസാൻ യൂനിയൻ നേതാക്കൾ െചാവ്വാഴ്ച അർധരാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി അദ്ദേഹത്തിെൻറ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സമരക്കാർ ഉന്നയിച്ച പ്രധാന 11 ആവശ്യങ്ങളിൽ ഏഴെണ്ണം നടപ്പിലാക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയത്.
10 വർഷത്തിന് മുകളിൽ പഴക്കമുള്ള ട്രാക്ടറുകളുടെ ഉപയോഗത്തിനുള്ള വിലക്ക് നീക്കുക, വിള ഇൻഷുറൻസ് പദ്ധതി മെച്ചപ്പെടുത്തുക, കരിമ്പു കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുക, കാർഷിക ഉപകരണങ്ങൾക്കുള്ള ജി.എസ്.ടി കുറക്കുക, വിളകളുടെ ഇറക്കുമതി നിയന്ത്രിക്കുക, കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്.
അതേസമയം, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്നീ സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ല. കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സെഷൻ വേണമെന്ന സമരക്കാരുടെ ആവശ്യവും അംഗീകരിച്ചില്ല.
ശൈത്യകാല സമ്മേളനത്തിൽ െപാതുവിഷയങ്ങൾ ചർച്ചചെയ്യുന്നതോടൊപ്പം കാർഷിക പ്രശ്നങ്ങളും ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, കാർഷിക ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി, കർഷകർക്ക് പെൻഷൻ, കുടുംബങ്ങൾക്ക് സർക്കാർ ജോലി എന്നീ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രം തയാറായില്ല. പ്രക്ഷോഭത്തിനു പിന്നാലെ, ഗോതമ്പ്, റാബി വിളകൾ എന്നിവയുടെ മിനിമം താങ്ങുവില ഉയർത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.