വിജയവാഡ: ആന്ധ്രപ്രദേശിൽ വിഷവാതകം ചോർന്ന് ആറുപേർ മരിച്ചു. അനന്തപുർ ജില്ലയിലെ സ്വകാര്യ ഉരുക്കുശാലയിലെ ജീവനക്കാരാണ് കാർബൺ േമാണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ച് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നിനാണ് താഠിപത്രി ടൗണിന് സമീപം പ്രവർത്തിക്കുന്ന ഉരുക്കുശാലയിൽ വാതകം ചോർന്നത്.
വാതകം ശ്വസിച്ചതിനെ തുടർന്ന് േബാധരഹിതരായ 10പേരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ വഴിമധ്യേയും നാലുപേർ പേർ ചികിത്സക്കിടെയും മരിച്ചു. ബാക്കിയുള്ള നാലുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
സംഭവത്തെതുടർന്ന് തൊഴിലാളികളുടെ ബന്ധുക്കളടക്കമുള്ള പ്രദേശവാസികൾ ഉരുക്കുശാലക്ക് മുന്നിൽ സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വാതക ചോർച്ചയുടെ കാരണം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. ബ്രസീലിയൻ കമ്പനിയായ ‘ഗെർഡ’യുടെ നിർമാണ യൂനിറ്റിലാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.