ന്യൂഡൽഹി: അനധികൃത ഖനന അനുമതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ 22 സ്ഥലങ്ങളിലും ഡൽഹിയിലുമടക്കം സി.ബി.ഐ റെയ്ഡ്. യു.പി മുൻ മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിയുടെ മൂന്ന് വീടുകളിലടക്കം സി.ബി.ഐ റെയ്ഡ് നടത ്തി.
ഉത്തർ പ്രദേശിലെ ഷംലി, ഹാമിർപുർ, ഫത്തേപുർ, സിദ്ധാർഥ് നഗർ, ഡിയോറിയ, കൗഷംബി, ശരൺപുർ ജില്ലകളിൽ ഖനനാനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.
അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി സർക്കാറിൽ മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി. ദേശീയ ഹരിത ട്രൈബ്യൂണിലിന്‍റെ നിരോധന ഉത്തരവ് ലംഘിച്ചാണ് ഖനനത്തിന് അനുമതി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.