കൊൽക്കത്ത: ബംഗാളിൽ 11 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയവരുൾപ്പെടെ അഞ്ചുപേ ർ അറസ്റ്റിൽ. 60,000 രൂപക്കാണ് നവജാത ശിശുവിനെ വിറ്റത്. നോർത്ത് 24 പർഗാനയിലെ സ്വകാര്യ നഴ്സിങ് ഹോമിൽ നിന്നായിര ുന്നു വിൽപ്പന. അറസ്റ്റിലായവരിൽ നഴ്സിങ് േഹാം ഉടമയും നഴ്സിങ് ഹോമിലെ കെയർടേക്കറും വ്യാജഡോകട്റും ഉൾപ്പെടുന്നു.
ശനിയാഴ്ച ദമ്പതിമാർ കുഞ്ഞിന് അസുഖവുമായി ഹബ്ര ആശുപത്രിയിൽ എത്തിയതോടെയാണ് വിൽപ്പന വെളിച്ചത്തായത്. കുഞ്ഞിെൻറ ജനന രേഖകൾ ഹാജരാക്കാൻ ദമ്പതികൾക്ക് സാധിച്ചില്ല. അതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
െപാലീസ് എത്തി ദമ്പതിമാരെ ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തായത്. എന്നാൽ കുഞ്ഞിെൻറ മാതാപിതാക്കളെ കുറിച്ച് വിവരമില്ല. നഴ്സിങ് ഹോം അടച്ചുപൂട്ടാൻ പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
നഴ്സിങ് ഹോം കെയർടേക്കറെയും വ്യാജ ഡോക്ടറെയും എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലും മറ്റുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.