ന്യൂഡൽഹി: ‘രാഷ്ട്രീയ വാദപ്രതിവാദങ്ങൾ കോടതിയിൽ വേണ്ട. അതിന് ചാനലിൽ പോകൂ’- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ വാക്കുകളാണിവ.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ബി.ജെ.പിയുടെ പെ ാതുതാൽപര്യ ഹരജിയുടെ വാദം രാഷ്ട്രീയ ആരോപണ-പ്രത്യാരോപണത്തിലേക്ക് വഴിമാറിയപ്പോളായിരുന്നു ചീഫ് ജസ്റ്റിസിെൻറ ഇടപെടൽ. പശ്ചിമ ബംഗാൾ സർക്കാറിനുവേണ്ടി ഹാജരായ കപിൽ സിബലും ബി.ജെ.പിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയും രാഷ്ട്രീയ വാദപ്രതിവാദങ്ങളുയർത്തി കത്തിക്കയറുന്നതിനിടെയായിരുന്നു ഇത്. ബി.ജെ.പി വക്താവ് ഗൗരവ് ബൻസാലാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നെന്നാരോപിച്ച് പൊതുതാൽപര്യ ഹരജി നൽകിയത്.
ഒരു രാഷ്ട്രീയ പാർട്ടിക്ക് പൊതുതാൽപര്യ ഹരജി നൽകാനാകുമോെയന്ന് കോടതി പരിശോധിക്കണമെന്ന കപിൽ സിബലിെൻറ വാദമാണ് രാഷ്ട്രീയ ചർച്ചയിലേക്ക് വഴിമാറിയത്. ‘നിങ്ങൾ രണ്ടാളും ടി.വി. ചാനലിൽ ചർച്ചക്ക് പോയി രാഷ്ട്രീയ വാദപ്രതിവാദങ്ങൾ നടത്തുന്നതാണ് നല്ലത്’ -ഈ ഘട്ടത്തിൽ ഇടപെട്ട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. അതേസമയം, ബി.ജെ.പി പ്രവർത്തകൻ ദുലാൽ കുമാറിെൻറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി നാല് ആഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാറിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.