ന്യൂഡൽഹി: ചികിത്സയിലിരിക്കുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ മന്ത്രിസഭായോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ. പാൻക്രിയാസിനെ ബാധിച്ച അർബുദത്തെ തുടർന്ന് സെപ്തംബർ 15 നാണ് പരീകറിനെ എയിംസിൽ പ്രവേശിച്ചത്. അതിനുശേഷം മന്ത്രിസഭായോഗം ചേർന്നിരുന്നില്ല. മുഖ്യമന്ത്രി ചികിത്സയിലായതിനാൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീകർ ആശുപത്രിയിൽ യോഗം വിളിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഭരണകാര്യങ്ങൾ ചർച്ചയാകുന്നതിനൊപ്പം മന്ത്രിമാരുമാർക്ക് അധിക ചുമതല നൽകുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിമാർക്ക് അധിക വകുപ്പുകൾ കൈമാറുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര വാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നീ സഖ്യകക്ഷികളുമായി ചർച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
പരീകറെ ഡല്‍ഹി എയിംസില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചത് മുതല്‍ക്കാണ് ഗോവയില്‍ രാഷ്ട്രീയ അനിശ്ചിത്വം ഉടലെടുത്തത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം അതിന് താൽപര്യപ്പെട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.