ഗോവക്ക്​ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി:​ ഗോവക്ക്​ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ കേന്ദ്രമന്ത്രി ശ്രീപദ്​ നായിക്​. മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനില പരിഗണിച്ച്​ ഗോവക്ക്​ ഇന്നോ നാ​ളെയോ തന്നെ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ നായിക്​ വ്യക്​തമാക്കി. ഗോവയിൽ മുഖ്യമന്ത്രി സ്ഥാനത്ത്​ പരീക്കർ ത​​ന്നെ തുടരുമെന്ന്​ ബി.ജെ.പി വ്യക്​തമാക്കിയതിന്​ പിന്നാലെയാണ്​ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാവുന്നത്​.

ഇന്നോ നാ​െളയോ ഗോവയിൽ നേതൃമാറ്റം വേണം. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമല്ല. ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പാ​ൻക്രിയാസിൽ അർബുദം ബാധിച്ച ഗോവ മുഖ്യമ​ന്ത്രി മനോഹർ പരീക്കർ ഇപ്പോൾ ഡൽഹി എയിംസിൽ ചികിൽസയിലാണ്​. ഒക്​ടോബർ 14നാണ്​ പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Tags:    
News Summary - Goa needs a new leader, union minister-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.