ശിവാജി ഗണേശന്‍റെ 93 -ാം ജന്മവാർഷികത്തില്‍ ആദരവുമായി ഗൂഗിൾ ഡൂഡിൽ

തെന്നിന്ത്യൻ നടന ഇതിഹാസമായിരുന്ന ശിവാജി ഗണേശന്‍റെ 93 -ാം ജന്മവാർഷികത്തില്‍ ആദരവുമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരൻ നൂപുർ രാജേഷ് ചോക്‌സിയും ചേർന്നാണ് ഡൂഡിൽ രൂപകല്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളെന്നുമാണ് ശിവാജി ഗണേശനെ ഗൂഗിൾ വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ മർലിൻ ബ്രാൻഡോ എന്നാണ് ശിവാജി ഗണേസൻ വിശേഷിപ്പിക്കപ്പെട്ടത്. 1997ൽ ദാദ സാഹിബ് ഫാൽക്കെ അവാർഡ് നൽകിയും അദ്ദേഹത്തെ കേന്ദ്രസർക്കാർ ആദിരിച്ചിരുന്നു.

Tags:    
News Summary - Google Doodle remembers Sivaji Ganesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT