ജമ്മു: മരിച്ച സഹോദരെൻറ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 30 വർഷം മുമ്പ് സർക്കാർ ജോലി നേടിയെന്ന കേസിൽ ഉദ്യോഗസ്ഥനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. പുൽവാമയിലെ അച്ചൻ ഗ്രാമവാസിയായ കാക ജി എന്ന ശക്തി ബന്ധുവിനെതിരെ ജമ്മു ക്രൈംബ്രാഞ്ച് യൂനിറ്റാണ് പാസഞ്ചർ ടാക്സ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇയാൾ ജോലി ചെയ്യുന്ന ജമ്മുവിലെ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് റൂറൽ െഡവലപ്മെൻറ് ഡിപാർട്ട്മെൻറ് (ഐ.എം.പി.എ) ജോയൻറ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജമ്മു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ബന്ധു ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
പരേതനായ സഹോദരൻ അശോക് കുമാറിെൻറ പേരിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഐ.എം.പി.എയിൽ ഉദ്യോഗസ്ഥനാണിയാളെന്ന് പൊലീസ് വ്യക്തമാക്കി. 1977ൽ ആണ് അശോക് കുമാർ മുങ്ങിമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.