ന്യൂഡൽഹി: ലോക്സഭയിൽ ഒറ്റയിരിപ്പിന് പാസാക്കിയെടുത്ത വിവാദ മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കും. കമ്മിറ്റി ബില്ലിനെ കുറിച്ച് പഠിച്ച് മാറ്റങ്ങൾ നിർദേശിച്ചതിന് ശേഷം അടുത്ത പാർലമെന്റ് സെഷനിലെ പാസാക്കാൻ സർക്കാറിന് കഴിയൂ. ബില്ലിനെതിരെ ഇന്നും രാജ്യസഭയിൽ പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് സർക്കാർ സമവായത്തിന് തയാറാകുന്നത്.
ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച ഭരണപക്ഷം കഴിഞ്ഞദിവസം ഒറ്റപ്പെട്ടു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിനൊപ്പം എൻ.ഡി.എയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ചെറുകക്ഷികളും ചേർന്നതോടെ ചർച്ചയിലേക്ക് കടക്കാനാവാതെ സഭ പിരിയുകയായിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമോയെന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കാമെന്ന ആവശ്യത്തിൽ ബുധനാഴ്ച കോൺഗ്രസും തൃണമൂലും മറ്റു പ്രതിപക്ഷ പാർട്ടികളും ഉറച്ചുനിന്നതോടെ പരാജയം തുറിച്ചുനോക്കിയ ഭരണപക്ഷം സാേങ്കതിക വാദങ്ങളിൽ പിടിച്ച് ബഹളംവെച്ചു തലയൂരുകയായിരുന്നു. എൻ.ഡി.എയോടൊപ്പം നിൽക്കുന്ന തെലുഗുദേശം പാർട്ടിയുടെ ചുവടുമാറ്റമാണ് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിനൊപ്പം നിൽക്കുമെന്ന് പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇവർക്കൊപ്പം എ.െഎ.എ.ഡി.എം.കെയും ഡി.എം.കെയും ചേർന്നപ്പോൾ ഭരണപക്ഷം പ്രതിരോധത്തിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.