ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സായുധ സേനക്കുള്ള പ്രത്യേകാധികാര നിയമം മൂന്നു ജില്ലകൾക്കു കൂടി ബാധകമാക്കി കേന്ദ്രം. ഈ ജില്ലകളോടുചേർന്ന മറ്റു മൂന്നു ജില്ലകളിലെ അതിർത്തിയിലുള്ള നാല് പൊലീസ് സ്റ്റേഷനുകൾക്കും അടുത്ത ആറുമാസത്തേക്ക് ഇൗ അധികാരം നൽകിയിട്ടുണ്ട്.
തിരാപ്, ചങ്ലാങ്, ലോങ്ഡിങ് എന്നീ ജില്ലകളും അസമുമായി അതിർത്തിപങ്കിടുന്ന നാല് സ്റ്റേഷനുകളും 'അഫ്സ്പ' ബാധകമാകുന്ന മേഖലകളായി പ്രഖ്യാപിച്ചതായും ഇത് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
നിരോധിത സംഘടനകളുടെ പ്രവർത്തനം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രനീക്കം. വാറൻറ് കൂടാതെ ആരെയും അറസ്റ്റുചെയ്യാനും വീട്ടിൽ കയറി തിരച്ചിൽ നടത്താനും സുരക്ഷസേനക്ക് അധികാരം നൽകുന്നതാണ് പ്രത്യേകാധികാര നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.