ന്യൂഡൽഹി: മുസ്ലിം ലീഗ് ജമ്മു കശ്മീർ (മസ്റത്ത് ആലം വിഭാഗം-എം.എൽ.ജെ.കെ-എം.എ) നെ കേന്ദ്ര സർക്കാർ നിരോധിച്ചു. സംഘടനയുടെ രാജ്യത്തെ പ്രവർത്തനങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
യു.എ.പി.എ പ്രകാരമാണ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഭീകരരുടെ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
രാജ്യത്തിന്‍റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതക്കും എതിരായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.