ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്ത ഏറ്റവും അനുയോജ്യനായ ജഡ്ജി കെ.എം ജോസഫിെൻറ നിയമനം കേന്ദ്ര സർക്കാർ തടയുന്നുവെന്ന് ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി ഷാ. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജഡ്ജിമാരുെട നിയമന രീതി(മെമ്മോറാണ്ടം ഒാഫ് പ്രൊസീജിയർ) ചീഫ് ജസ്റ്റിസിെൻറ ഒാഫീസിന് നിർണ്ണായകമായിരിക്കും.
ജഡ്ജിമാർ വേണ്ടി രൂപീകരിച്ച സുതാര്യമല്ലാത്ത കൊളീജിയം സംവിധാനം നവീകരിക്കേണ്ട സമയം അതിക്രമിച്ചുെവന്നും ഷാ പറഞ്ഞു. കേസുകൾ വീതംവെക്കുന്നതിൽ മാറ്റം കൊണ്ടുവരാനുള്ള അവസരമാണിത്. കേസുകൾ ഏൽപ്പിക്കുന്നതിെൻറ അവസാനവാക്കെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിെൻറ അധികാരം കൂടിയാലോചനകളിലൂടെ കേസ് ഏൽപ്പിക്കുന്നതിലേക്ക് മാറണം. നിലവിെല ചീഫ് ജസ്റ്റിസ് ഇൗ വിഷയങ്ങൾ പരിഗണിക്കുകയാണെങ്കിൽ അത് നന്നായിരിക്കുമെന്നും ഷാ പറഞ്ഞു. അല്ലെങ്കിൽ ഇൗ ചോദ്യങ്ങൾ ഉന്നയിച്ച രഞ്ജൻ ഗോഗോയ് അദ്ദേഹത്തിെൻറ സമയത്ത് ഇൗ മാറ്റങ്ങൾ വരുത്തണമെന്നും ഷാ കൂട്ടിച്ചേർത്തു. ബി.ജി വർഗീസ് അനുസ്മരണത്തിൽ ‘ ചീഫ് ജസ്റ്റിസ്, തുല്യരിൽ ഒന്നാമൻ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എ.പി ഷാ.
വിവാദങ്ങൾക്ക് ശേഷം ചീഫ് ജസ്റ്റിസ് കേസുകൾ ഏൽപ്പിക്കുന്നത് ചർച്ചകളിലൂടെയാണ്. ഇത് സുതാര്യതയിലേക്കുള്ള വഴിയാണ്. എന്നാൽ, സൂക്ഷ്മമായി നിരീക്ഷിക്കുേമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടും. ഉദാഹരണമായി, സാമൂഹിക നീതി സംബന്ധിച്ചവയല്ലാത്ത എല്ലാ പൊതുതാത്പര്യ ഹരജികളും ചീഫ് ജസ്റ്റിസാണ് കൈകാര്യം െചയ്യുന്നത്. അതിെൻറ ഫലമായി, പൊതുതാത്പര്യ ഹരജികൾ, പൊതുതാത്പര്യ ഹരജിയിെല ഹൈകോടതി വിധിക്കെതിരായ അപ്പീലുകളും പ്രത്യേക ഹരജികളും ചീഫ് ജസ്റ്റിസിലേക്കാണ് എത്തുന്നത്. അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ബെഞ്ചിലേക്ക് അദ്ദേഹത്തിന് നൽകാം. അതായത്, ഉത്തരവാദപ്പെട്ട എല്ലാ വിഷയങ്ങളും അദ്ദേഹത്തിൽ തന്നെയാണ് എത്തുന്നത്.
വാർത്താസമ്മേളനം വിളിച്ച നാലു ജഡ്ജിമാരെ അയോധ്യ കേസ്, ആധാർ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നിന്നെല്ലാം ഒഴിവാക്കിയിരുന്നു. സീനിയോരിറ്റി ഒരു മാനദണ്ഡമല്ലെങ്കിലും അത് വിഷയമാണെന്നും ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.