ന്യൂഡൽഹി: നോട്ട് അസാധുവാക്കി മൂന്നു മാസമാകുേമ്പാൾ എ.ടി.എമ്മിൽ നിന്ന് ഒറ്റത്തവണ പിൻവലിക്കാവുന്ന തുക വർധിപ്പിക്കുന്നു. ആഴ്ചയിൽ പിൻവലിക്കാവുന്ന 24000 രൂപ ഇനി ഒറ്റത്തവണയായി എ.ടി.എം വഴി പിൻവലിക്കാൻ അനുവാദം നൽകുന്നതിന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. തീരുമാനം രണ്ടാഴ്ചക്കുള്ളിൽ റിസർവ് ബാങ്ക് നടപ്പിലാക്കും.
എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടില്ല. ആഴ്ചയിൽ 24000 രൂപ എന്നത് നിലനിർത്തി. ഒരു ദിവസം 10000 രൂപയാണ് നിലവിൽ പിൻവലിക്കാൻ സാധിക്കുന്നത്.
രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളിലായി ഏകദേശം 12000 കോടി രൂപയാണ് നിറക്കുന്നത്. നവംബർ എട്ടിന് മുമ്പ് ഇത് 13000കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.