ക​ശ്​​മീ​രി​ൽ വ​നി​ത പൊ​ലീ​സി​ൽ കൂ​ടു​ത​ൽ പേ​രെ നി​യ​മി​ക്കും

ന്യൂഡൽഹി:  ജമ്മു-കശ്മീരിൽ പൊലീസ് ബറ്റാലിയനിലേക്ക് 1000 വനിതകളെ  നിയമിക്കും. കശ്മീർ താഴ്വരയിൽ  സുരക്ഷസേനക്കുനേരെ  പ്രതിഷേധക്കാരുെട ഭാഗത്തുനിന്ന് കല്ലേറ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അംഗബലം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇന്ത്യ റിസർവ് ബറ്റാലിയ​െൻറ ഭാഗമായാണ് വനിത പൊലീസ്  പ്രവർത്തിക്കുന്നത്.

സംസ്ഥാനത്ത്   ഇന്ത്യ റിസർവ് ബറ്റാലിയനിൽ   പുതുതായി അനുവദിച്ച 5000 തസ്തികകളിലേക്ക്  1,40,000  അപേക്ഷകളാണ്  ലഭിച്ചത്.  റിക്രൂട്ട്െമൻറ്  നടപടി തുടങ്ങിയിട്ടുണ്ട്.  കശ്മീർ താഴ്വരയിൽനിന്നുള്ള അപേക്ഷകർ  മാത്രം  40 ശതമാനം വരും.

‘‘വനിത പൊലീസാകാൻ കൂടുതൽ അേപക്ഷകൾ  വരുന്നുണ്ട്. ഒരു  തസ്തികക്ക്  30 എന്ന തോതിലാണ് അേപക്ഷകൾ ലഭിച്ചത്.  കല്ലേറുപോലുള്ള സംഭവങ്ങൾ നേരിടാനും മറ്റു  ക്രമസമാധാനപാലനത്തിനും വനിത പൊലീസിനെ നിയോഗിക്കും’’ -ആഭ്യന്തര മന്ത്രാലയത്തിെല  ഉന്നത ഉേദ്യാഗസ്ഥൻ  പറഞ്ഞു.ഒാേരാ ബറ്റാലിയൻ രൂപവത്കരിക്കുന്നതിനും 61 കോടി രൂപ ചെലവുവരും. അതി​െൻറ 75 ശതമാനവും കേന്ദ്ര സർക്കാർ നൽകും. ഇങ്ങനെ അഞ്ചു ബറ്റാലിയനുകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.  കോളജ് വിദ്യാർഥിനികളടക്കം  പൊലീസിനു േനരെ കല്ലേറു നടത്തിയ  സാഹചര്യത്തിലാണ് താഴ്വരയിൽ വനിത പൊലീസ് ബറ്റാലിയനുകളുടെ എണ്ണം കൂട്ടുന്നത്.

 

Tags:    
News Summary - Govt to raise women police battalion to tackle stone pelters in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.