ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ അട്ടിമറി ജയം നേടിയ കേന്ദ്ര വനിതാ ശിശുക്ഷേമ മന ്ത്രി സ്മൃതി ഇറാനി സ്വന്തം മണ്ഡലത്തിലെ ‘പ്രധാനെ’യും കൊണ്ട് പാർലമെൻറിൽ. അമേത്തിയിൽനിന്നുള്ള ‘പ്രധാൻ’ പാർവതിയെ സ്മൃതി വെള്ളിയാഴ്ച പാർലമെൻറ് കൊണ്ടുനടന്നു കാണിച്ചു.
തന്നെ കൈവിെട്ടങ്കിലും താൻ അമേത്തിയെ ൈകവിടില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി മണ്ഡലവുമായുള്ള ബന്ധം നിലനിർത്താൻ േനാക്കുന്നതിനിടയിലാണ് ജീവിതത്തിലൊരിക്കലും പാർലമെൻറ് കാണാൻ അവസരം കിട്ടിയിട്ടില്ലാത്ത പ്രധാനെയുംെകാണ്ട് പാർലമെൻറിലെത്തി സ്മൃതി വോട്ടർമാരെ കൈവിടാതിരിക്കാൻ നോക്കുന്നത്. പാർലമെൻറ് കാണാൻ കഴിയുമെന്ന് താനൊരിക്കലും കരുതിയതല്ലെന്നും സ്മൃതിയാണ് അവസരമൊരുക്കിയതെന്നും പാർവതി പറഞ്ഞു.
ലോക്സഭയും രാജ്യസഭയും അടക്കം പാർലമെൻറിെൻറ എല്ലാ ഭാഗങ്ങളും സ്മൃതിതന്നെ അവരെ കൊണ്ടുനടന്ന് കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.