ന്യൂഡൽഹി: ചരക്കു സേവന നികുതി വ്യാപാരികൾക്ക് ബിസിനസ് എളുപ്പമാക്കിയെന്ന് ധനമന്ത്രി അരുൺ െജയ്റ്റ്ലി. രാജ്യം മുഴുവൻ എല്ലാ വ്യാപാരികളുടെയും വിപണിയായി. ചരക്കു സേവന നികുതിയും നോട്ടുനിരോധനവും ഹ്രസ്വ^ദീർഘകാലത്തേക്ക് സമ്പദ്ഘടനക്ക് ഗുണംചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൊത്ത ആഭ്യന്തര വളർച്ച (ജി.ഡി.പി) നിരക്ക് 6.3 ശതമാനമായത് ജി.എസ്.ടി നടപ്പാക്കിയ കാലയളവിലാണ്. തൊട്ടുമുമ്പത്തെ മൂന്നു മാസം ജി.ഡി.പി 5.7 ശതമാനമായിരുന്നു. നികുതിനിരക്ക് യുക്തിസഹമാക്കിയതിനാൽ ഉദ്യോഗസ്ഥരുമായി വ്യാപാരികൾക്ക് കലഹിക്കേണ്ടിവരില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.