അഹ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിയമവിരുദ്ധമായി നിർമിച്ച 107 കോടിയുടെ അൽപ്രസോളവുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികൾ ഫാക്ടറി വാടകക്കെടുത്ത് ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന അൽപ്രസോളം നിർമിക്കുകയായിരുന്നു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച വൈകീട്ട് ഫാക്ടറിയിൽ റെയ്ഡ് നടത്തുകയും 107 കിലോ അൽപ്രസോളം പിടികൂടുകയുമായിരുന്നു. അൽപ്രസോളം നിർമാണത്തിന് സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സിന്‍റെ ലൈസൻസ് വേണം.
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഉടൻ വാദം കേൾക്കണമെന്ന് സി.ബി.ഐ. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി മരണംവരെ തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ അപ്പീൽ നൽകിയത്. ഇതേ ആവശ്യവുമായി പശ്ചിമ ബംഗാൾ സർക്കാറും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
സി.ബി.ഐയുടെ ഹരജി സംസ്ഥാന സർക്കാറിെന്റ ഹരജിക്കൊപ്പം ജനുവരി 27ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദേബാങ്സു ബസക് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാറിെന്റ ഹരജിയെ എതിർത്ത ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ രാജ്ദീപ് മജുംദാർ, അന്വേഷണ ഏജൻസി എന്ന നിലയിൽ സി.ബി.ഐക്കാണ് അപ്പീൽ നൽകാൻ അർഹതയെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.