ന്യൂഡൽഹി: ജനങ്ങൾ സസ്യഭക്ഷണമോ മാംസഭക്ഷണമോ കഴിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പേട്ടൽ. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാംസഭക്ഷണം വിൽക്കുന്ന തെരുവ് കച്ചവടക്കാരോട് പൊതുനിരത്തിൽ നിന്നും മാറാൻ നിർദേശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജനങ്ങൾക്ക് സസ്യഭക്ഷണമോ മാംസഭക്ഷണമോ കഴിക്കാം. സംസ്ഥാന സർക്കാറിന് അതിൽ എതിർപ്പില്ല. ട്രാഫിക്കിന് തടസം സൃഷ്ടിച്ചപ്പോഴാണ് തെരുവ് കച്ചവടക്കാരോട് മാറി പോകാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശിച്ചത്. വിൽക്കുന്ന ഭക്ഷണം വൃത്തിയുള്ളതായിരിക്കണമെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതികരണം.
അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പൊതുനിരത്തുകളിൽ നിന്ന് മാംസഭക്ഷണം വിൽക്കുന്ന സ്റ്റാളുകൾ മാറ്റാൻ നിർദേശിച്ചിരുന്നു. സ്കൂളുകൾക്കും ആരാധാനാലയങ്ങൾക്കും 100 മീറ്റർ ചുറ്റളവിൽ നിന്ന് മാംസഭക്ഷണ സ്റ്റാളുകൾ മാറ്റാനായിരുന്നു നിർദേശം. ബി.ജെ.പി നേതാക്കളുെട ആവശ്യത്തെ തുടർന്നായിരുന്നു നടപടി. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.