ഹജ്ജ് 2025: വിദേശ ഇന്ത്യക്കാർക്ക് പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം

ഹജ്ജ് 2025: വിദേശ ഇന്ത്യക്കാർക്ക് പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം

ന്യൂഡൽഹി: ഹജ്ജിന് അവസരം ലഭിച്ച വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്​പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. നിലവിൽ ഫെബ്രുവരി 18നുള്ളിൽ പാസ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണം. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യനെ ഡൽഹിയിൽ സന്ദർശിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നേരത്തെ പാസ്പോർട്ട് കൊടുക്കേണ്ടി വരുമ്പോൾ ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാക്ക് പ്രയാസമാകും. അതോടൊപ്പം മലബാറിൽ നിന്നുള്ള ഹജ്ജ് തീർത്തടകാരുടെമേൽ അടിച്ചേൽപ്പിക്കുന്ന അധിക യാത്രാ ചിലവ് കുറക്കുന്നതിനും ഹാജിമാർക്കുണ്ടാവുന്ന ഇത്തരം പ്രയാസങ്ങൾ ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രിയുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാവണമെന്നും എം.പി ആവശ്യപ്പട്ടു.

Tags:    
News Summary - Calicut Music Lovers Prepare A Musical Farewell To Tabalist Shahjahan Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.