തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മകനെ തൂക്കിലേറ്റണം; നിയമസഭയിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണയുടെ പിതാവ്

ബംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്ര കേസുകളിൽ നിയമസഭയിൽ പ്രതികരണം നടത്തി ജെ.ഡി.എസ് എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി രേവണ്ണ. മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ തൂക്കിലേറ്റണമെന്ന് രേവണ്ണ പറഞ്ഞു. നിവരധി സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയാണ് പ്രജ്വലിനെതി​​രെ ഉയർന്നത്.

തന്റെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ തൂക്കിലേറ്റണം. അതിനെ താൻ എതിർക്കില്ല. മകനെ പ്രതിരോധിക്കാൻ വേണ്ടിയല്ല താനിവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ 25 വർഷമായി നിയമസഭാംഗമാണ്. 40 വർഷമായി രാഷ്ട്രീയത്തിലുണ്ട്. ഓഫീസിലേക്ക് സ്ത്രീയെ വിളിച്ചു വരുത്തി തനിക്കെതിരെ പരാതി വാങ്ങിപ്പിക്കുകയായിരുന്നു. ഡി.ജി.പി. അദ്ദേഹം പദവിക്ക് അനുയോജ്യനല്ല. മോശം ഭരണമാണ് കർണാടകയിൽ കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഡി.ജി.പിക്കെതിരായ ആരോപണങ്ങളിൽ എം.എൽ.എ രേവണ്ണ നോട്ടീസ് നൽകുകയാണെങ്കിൽ ചർച്ച ചെയ്യാമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. രേവണ്ണ ഒരു ഉദ്യോഗസ്ഥനെതിരെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിയമസഭയിൽ വിഷയം ഉന്നയിക്കാൻ അദ്ദേഹത്തിന് ഒരു അവസരം നൽകുകയാണെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Hang my son if he has committed any crime: Prajwal Revanna’s father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.