ഗാങ്ടോക്ക്: സിക്കിമിലെ മുൻ മന്ത്രി ആർ.സി പൗഡ്യാലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെ കനാലിൽ കണ്ടെത്തി. കാണാതായി ഒമ്പത് ദിവസത്തിന് ശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള ടീസ്റ്റ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
വാച്ച്, ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സിക്കിമിലെ പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമിൽ നിന്ന് ജൂലൈ ഏഴിനാണ് മുൻ മന്ത്രിയെ കാണാതായത്.
അദ്ദേഹത്തെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിരുന്നു. മരണത്തിൽ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് സംസ്ഥാന വനം മന്ത്രിയായി. മരണത്തിൽ മുഖ്യമന്ത്രി പി.എസ്. തമാങ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.