കോടീശ്വർ സിങ്; മണിപ്പൂരിൽനിന്ന് ആദ്യ സുപ്രീംകോടതി ജഡ്ജി

ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ എന്‍. കോടീശ്വർ സിങ്, ആര്‍. മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. മണിപ്പൂരില്‍നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയാണ് ജമ്മു കശ്മീര്‍-ലഡാക്ക് ഹൈകോടതി ചീഫ് ജസ്റ്റിസായ കോടീശ്വർ സിങ്.

ആര്‍. മഹാദേവന്‍ മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത ഇരുവരുടെയും നിയമനത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ 34 ജഡ്ജിമാർ എന്ന സുപ്രീംകോടതിയുടെ പൂർണ അംഗബലമായി.

Tags:    
News Summary - Justice N Kotiswar Singh becomes first SC judge from Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.