പരീക്ഷയിൽ ക്രമക്കേട്: ഹരിയാന പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറിയും സഹായികളും അറസ്റ്റിൽ

ഛത്തീസിഗഢ്: ഹരിയാന പബ്ലിക് സർവ്വീസ് കമീഷൻ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ടുപേരെയും സംസ്ഥാന വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു. പബ്ലിക് സർവീസ് കമീഷൻ കഴിഞ്ഞ മാസം നടത്തിയ ദന്ത ഡോക്ടർമാക്കു‍ള്ള പരീക്ഷയിൽ മാർക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹരിയാന പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറി അനിൽ നഗറിനേയും മറ്റ് രണ്ട് ഉദ്യോഗസ്ഥരേയും വിജിലൻസ് അറസ്റ്റ് ചെയ്തത്.

നവംബർ 17ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമാണ് റെയ്ഡ് നടത്തിയത്. ഭിവാനി ജില്ലയിലെ നവീൻ കുമാർ എന്നയാളെയാണ് 20 ലക്ഷം രൂപ പ്രതിഫലം കൈമാറുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കുകയും നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

നവീൻ കുമാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അശ്വിനി ശർമ എന്നയാളെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 1,79,700 രൂപ കണ്ടെടുത്തതായി വിജിലൻസ് പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാന പബ്ലിക് സർവ്വീസ് കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി അനിൽ നഗറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ സഹായിയുടെ വീട്ടിൽ നടത്താനിരിക്കുന്ന അന്വേഷണത്തിൽ കൂടുതൽ പണം കണ്ടെടുക്കുമെന്നും വിജിലൻസ് അറിയിച്ചു.  

Tags:    
News Summary - Haryana Public Service Commission Official Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.