ന്യൂഡല്‍ഹി: ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. കേന്ദ്രം മടക്കിയ 43 പേരുടെ പട്ടിക കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാറിന് തിരിച്ചയച്ചു. ജഡ്ജിമാരുടെ നിയമനത്തിന് നേരത്തെ നല്‍കിയ പാനലില്‍നിന്ന് കേന്ദ്രം തിരിച്ചയച്ച 43 പേരുകള്‍ കേന്ദ്രത്തിനുതന്നെ തിരിച്ചയക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, എ.ആര്‍. ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചൊവ്വാഴ്ച ചേര്‍ന്ന കൊളീജിയം സിറ്റിങ്ങിലാണ് പേരുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്.
ഹൈകോടതികളിലെ ജഡ്ജി നിയമനത്തിന് നേരത്തെ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 77 പേരുകളില്‍ 34 പേര് മാത്രമാണ് കേന്ദ്രം സ്വീകരിച്ചത്. ശേഷിച്ച 43 പേരുടെ നിയമനം പുന$പരിശോധിക്കണമെന്ന് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. ഇതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കരടു റിപ്പോര്‍ട്ട് കൊളീജിയത്തിന് നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടും കൊളീജിയം പരിഗണിച്ചില്ല. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് വിവാദമായിരുന്നു. ജഡ്ജിമാരില്ലാത്തതുമൂലം കോടതികള്‍ പൂട്ടേണ്ട സാഹചര്യമാണെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പുനല്‍കിയിരുന്നു.
തിരിച്ചയക്കാന്‍ കൊളീജിയം പറഞ്ഞ കാരണങ്ങള്‍ പഠിച്ചശേഷം മാത്രമേ തുടര്‍നടപടി എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കൂ എന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തകി അറിയിച്ചു. സര്‍ക്കാറിന്‍െറ നിലപാടുകളെ എതിര്‍ക്കാര്‍ കൊളീജിയം വ്യക്തമാക്കിയ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.