സൗരവ് ഗാംഗുലി ജന്തർമന്തറിലെത്തി തങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കണമെന്ന് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച സൗരവ് ഗാംഗുലിക്ക് മറുപടിയുമായി കോമൺവെൽത്ത് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്. ഞങ്ങളുടെ ​നീതിക്കായി ശബ്ദമുയർത്താൻ താൽപര്യമുണ്ടെങ്കിൽ ഗാംഗുലി ജന്തർമന്ദിറിലെത്തണമെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

ഇവിടെയെത്തിയാൽ മാത്ര​മേ സൗരവ് ഗാംഗുലിക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കുവെന്ന് വിനേഷ് ഫോഗട്ട് കൂട്ടിച്ചേർത്തു. അവരെ പോരാടാൻ അനുവദിക്കുവെന്ന് പ്രതിഷേധം സംബന്ധിച്ച് ഗാംഗുലിയുടെ പ്രതികരണം. അവിടെ നടക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല.

പ്രതിഷേധത്തെ കുറിച്ച് പത്രങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് ഉള്ളത്. കായിക മേഖലയിൽ നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ അതിനെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജ്യത്തിനായി ഒരുപാട് നേട്ടമുണ്ടാക്കിയവരാണ് ഗുസ്തിതാരങ്ങൾ. അവരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാംഗുലി പറഞ്ഞിരുന്നു.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി​ ജന്തർമന്ദിറിൽ നടക്കുന്ന സമരം ഇപ്പോഴും തുടരുകയാണ്. സമരവേദിയിൽ കഴിഞ്ഞ ദിവസം ​പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. നേരത്തെ സമരം സംബന്ധിച്ച പി.ടി ഉഷയുടെ പ്രതികരണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

Tags:    
News Summary - "He can come to us as an athlete, understand our issues": Vinesh Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.