ബംഗളൂരു: ഡ്യൂട്ടി ചെയ്യുന്നതിനിടെയുണ്ടാകുന്ന ഹൃദയാഘാതം ജോലിക്കിടെ വ്യക്തിപരമായി ഏൽക്കുന്ന പരിക്കായി കണക്കാക്കണമെന്ന് കർണാടക ഹൈകോടതി.
ഡ്യൂട്ടിക്കിടെ ഹൃദയാഘാതംമൂലം മരിച്ച ട്രാൻസ്പോർട്ട് ഡ്രൈവറുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണം.
ഇദ്ദേഹത്തിെൻറ കുടുംബത്തിന് 12 ശതമാനം പലിശയോടെ 22 ലക്ഷം രൂപ നൽകണമെന്ന കലബുറഗിയിലെ സിവിൽ കോടതി ഉത്തരവിനെതിരെ നോർത്ത് ഈസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹരജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം.
2012 സെപ്റ്റംബർ അഞ്ചിന് പുലർച്ച ആറിന് ഡ്യൂട്ടിക്ക് കയറിയ വിജയകുമാർ തുടർച്ചയായി 11 മണിക്കൂർ ജോലി ചെയ്യുന്നതിനിടെയാണ് വൈകീട്ട് അഞ്ചിന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്ന് ഹൈകോടതി ജസ്റ്റിസുമായ എസ്. സുനിൽ ദത്ത് യാദവ്, പി.എൻ. ദേശായി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
മറ്റ് അസുഖമുള്ളതിനാലാണ് മരിച്ചതെന്ന ട്രാൻസ്പോർട്ട് കോർപറേഷെൻറ വാദം നിലനിൽക്കില്ലെന്നും ഡ്യൂട്ടിക്കിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടെന്നും ഉടൻ നഷ്ടപരിഹാര തുക നൽകണമെന്നും ഹൈകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.