ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിന് മുന്നോടിയായി എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അഭ്യർത്ഥിച്ചു.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഒരു പുതിയ തുടക്കത്തിനു വേണ്ടിയും പരമാവധി ആളുകൾ വോട്ട് ചെയ്യണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അവസാന ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനോടൊപ്പം മറ്റ് വോട്ടർമാരെ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനു വേണ്ടി പ്രേരിപ്പിക്കണമെന്നും ഉയർന്ന വോട്ട് ജനാധിപത്യത്തെ ശക്തമാക്കുമെന്നും അഖിലേഷ് പറഞ്ഞു.
ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.